പാലക്കാട്: കെ.സുരേന്ദ്രന്റെ മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമാണെന്ന് വി.ടി.ബല്‍റാം. സുരേന്ദ്രന്റെ ആരോപണം സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ്.

എത്ര കഴമ്പില്ലാത്തതാണെങ്കിലും മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്. നിരന്തരമായി ബി.ജെ.പി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സി.പി.എമ്മുകാര്‍ ഓടിയൊളിക്കുന്നതെന്ന് ബല്‍റാം ചോദിച്ചു.