വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും തൽക്കാലം ടോൾ പിരിക്കില്ല. ഇതോടെ, സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തീരുമാനിച്ച അഞ്ച് ദിവസത്തെ സമരം തൽക്കാലം മാറ്റി.
രണ്ട് ദിവസത്തെ പ്രതിഷേധത്തെത്തുടർന്നാണ് ടോൾ പിരിക്കുന്നതിൽനിന്ന് തൽക്കാലം കരാർ കമ്പനി പിന്മാറിയത്. വീണ്ടും ടോൾ പിരിവ് ആരംഭിച്ചാൽ സമരം പുനരാരംഭിക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി കണ്ണൻ അറിയിച്ചു.