മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായിടെ തിരുനാൾ 21, 22, 23, 24 തീയതികളിൽ നടത്തപ്പെടുമെന്ന് പള്ളി വികാരി റവറന്റ്.ഡോ.ജോർജ് താനത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ 7.30ന് കോതമംഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. തിരുനാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൊടുപുഴ മേഖല ബൈബിൾ കൺവെൻഷൻ 18 ന് വൈകുന്നേരം നാല് മണിക്ക് കോതമംഗലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 21, 22, 23, 24 തീയതികളിലായി മുതലക്കോടം ഫൊറോന പള്ളി ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി ഏപ്രിൽ 16ന് വിശുദ്ധ കുർബാനയും നൊവേനയും ആരംഭിക്കും. 21ന് രാവിലെ 7.30ന് കോതമംഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. അന്നേ ദിവസം രാവിലെ 10, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
22ന് രാവിലെ 7.30ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടക്കും. അന്ന് വൈകിട്ട് 4.30ന് പഴുക്കാകുളം പന്തലിൽ വിശുദ്ധ കുർബാന അർപ്പിക്കൽ ചടങ്ങ് നടക്കും. തുടർന്ന് മുതലക്കോടം പള്ളിയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. 23ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന നടക്കും. അന്ന് വൈകിട്ട് 3.45ന് പുനരുദ്ധരിച്ച മുത്തിയുടെ കിണർ വെഞ്ചരിപ്പും 4.15ന് പൊന്തിഫിക്കൽ വിശുദ്ധ കുർബാനയും നടക്കും. കോതമംഗലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. വൈകിട്ട് ആറിന് മങ്ങാട്ടുകവല കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 7.30നും ഒമ്പതിനും വിശുദ്ധ കുർബാന നടക്കും. ഉച്ചക്ക് 12.30ന് വചനമണ്ഡപം ചുറ്റി സെമിത്തേരിയുടെ പിൻഭാഗം വഴി പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾക്ക് പൊൻകുന്നം മാൻത്ര സെന്റ്.ആന്റണീസ് പിൽഗ്രീംസ് സെന്ററിലെ റവറന്റ്.ഫാദർ.അബ്രഹാം കടിയക്കുഴി, അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ റവറന്റ്.സിസ്റ്റർ.എയ്മി എ.എസ്.ജെ.എം, ഡിവൈൻ ധ്യാനകേന്ദത്തിലെ റവറന്റ്.ഫാദർ.മാത്യു ഇടവുങ്കൽ(കൊച്ചുമാത്യു അച്ചൻ), കോതമംഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, നൊവേന റവറന്റ്.ഫാദർ.സൈജൻ നാരങ്ങാത്തോട്ടത്തിൽ സി.എസ്.റ്റി, നൊവേന റവറന്റ്.ഫാദർ.ജോസഫ് കൊച്ചുപറമ്പിൽ, റവറന്റ്.ഡോക്ടർ.ജെയിസൺ കുന്നേൽ എം.സി.ബി.എസ്, റവറന്റ്.ഫാദർ.പീറ്റർ പാറേമ്മാവൻ, നൊവേന റവറന്റ്.ഫാദർ.അനീഷ് പുളിക്കൽ ഒ.എഫ്.എം, നൊവോന റവറന്റ്.ഫാദർ.ജെയിംസ് മുണ്ടോളിക്കൽ, നൊവോന റവറന്റ്.ഫാദർ.ജോർജി പള്ളിക്കുന്നേൽ, നൊവോന റവറന്റ്.ഫാദർ.ജോർജ് പീച്ചാണിക്കുന്നേൽ, നൊവോന റവറന്റ്.ഡോക്ടർ ജോസ് കുളത്തൂർ, റവറന്റ്.ഫാദർ.വിപിൻ കുരിശുതറ സി.എം.ഐ, റവറന്റ്.ഫാദർ. ബോബി കട്ടിക്കാട്ട്(കപ്പൂച്ചിൻ), നൊവോന റവറന്റ്.ഫാദർ.അബ്രഹാം പാറയ്ക്കൽ, നൊവോന റവറന്റ്.ഫാദർ.ആന്റണി ഞാലിപ്പറമ്പിൽ, നൊവേന റവറന്റ്.ഫാദർ.ജോസഫ് കുന്നുംപുറത്ത്, റവറന്റ്.ഡോക്ടർ.തോമസ് വടക്കേൽ, റവറന്റ്.ഡോക്ടർ.ജോസഫ് കടുപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റവറന്റ്.ഡോക്ടർ.ജോർജ് താനത്തുപറമ്പിൽ, റവറന്റ്.ഡോക്ടർ.തോമസ് പെരിയപ്പുറം. ഫാദർ.ജെസ്റ്റിൻ ചേറ്റൂർ, ഫാദർ.അലൻ മരുത്വാമലയിൽ, കൈക്കാരന്മാരായ സാന്റോ പോൾ ചെമ്പരത്തി, കുര്യാക്കോസ്.കെ.കെ കല്ലിങ്കക്കുടിയിൽ, റ്റി.യു.ഫ്രാൻസിസ് തുറയ്ക്കൽ, ജസ്റ്റിൻ.പി.ജോസ് പനച്ചിക്കാട്ട് എന്നിവർ പങ്കെടുത്തു.