കുമാരമംഗലം: ‘സുമനസ്സുകളുടെ നാട് കുമാരമംഗലം’ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ വിഷുവിന് മുന്നോടിയായി കഷ്ടതയനുഭവിക്കുന്ന 60 ഓളം കുടുംബങ്ങൾക്ക് അരി ഉൾപ്പടെയുള്ള പലചരക്ക് കിറ്റ് വീടുകളിൽ എത്തിച്ച് നൽകി സമൂഹത്തിന് മാതൃകയാവുകയാണ്.കിറ്റ് വിതരണ ഉദ്ഘാടനം ദിവ്യ രക്ഷാലയം ഡയറക്ടർ ടോമി മാത്യു ഓടയ്ക്കൽ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടും, ദീർഘ വീക്ഷണത്തോടെയും, മത, ജാതി, കക്ഷി രാഷ്രീയപ്രവർത്തങ്ങൾക്കെല്ലാം ഉപരിയായി നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയുടെ ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജി അധ്യക്ഷയായി. തുടക്കത്തിൽ കേവലം 33 അംഗങ്ങൾ മാത്രമുണ്ടായിരുന്ന കൂട്ടായ്മയിൽ ഇപ്പോൾ 150 തിൽ പരം അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷവും കുമാരമംഗലം ഗ്രാമ പഞ്ചായത്തിൽ 30 ഓളം കുടുംബങ്ങൾക്ക്, കിറ്റ് എത്തിക്കുകയും നിരവധി പേർക്ക് ചികത്സ സഹായം നൽകുകയും ചെയ്തിരുന്നു.കുമാരമംഗലം പഞ്ചായത്ത് മെമ്പർമാരായ സജി ചെമ്പകശേരി, സുമേഷ് പാറച്ചാലിൽ, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.കെ. മനോജ്, ഗ്രൂപ്പ് അഡ്മിനും, ജെ.സി.ഐ.തൊടുപുഴ ഗോൾഡൻ പ്രസിഡൻ്റുമായ അഭിജിത് പരമേശ്വർ, വള്ളിയാനിക്കാട് ക്ഷേത്രം പ്രസിഡൻ്റ് പ്രതീഷ് ആർ.നായർ, ഗ്രൂപ്പ് അഡ്മിൻമാരായ വേണുഗോപാൽ നായർ, ജെയ്സൺ ജോയി ആനികുഴിയിൽ (കുവൈറ്റ്), ഗ്രൂപ്പംഗം ഷാജി പുന്നോർക്കോടൻ, എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിലും അർഹത പെട്ട മുഴുവൻ ആളുകളിലേക്കും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.