കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. ഐജി ജി. ലക്ഷ്മണ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.
മോൻസനുമായി ഐജി ലക്ഷ്മണ അടുത്ത ബന്ധം പുലർത്തിയിരുന്നതായും മോൻസൻറെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നതായുമുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
മോൻസനുമായി ഇവർക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.