Timely news thodupuzha

logo

മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ

മുംബൈ: പരസ്യ ഏജൻസി ഉടമയെ യുവമോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു. റാഞ്ചി സ്വദേശിയായ തൻവീർ ഖാനാണ് പ്രതി.

രണ്ടാഴ്ച മുമ്പാണ് ബിഹാറിലെ ഭഗൽപുർ സ്വദേശിയായ പരാതിക്കാരി തൻവീർ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രതി 2021 മുതൽ പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്.

അതേസമയം, പ്രതി ആരോപണങ്ങളെ നിഷേധിച്ചു. യുവതി തൻറെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആണ് ഇയാൾ പൊലീസിനോട് പറയുന്നത്. പരാതിക്കാരിയായ യുവതി കാരണം തന്റെ കച്ചവടം നഷ്ടത്തിലായെന്നും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിൻറെ പകയിലാണ് തനിക്കെതിരെ കേസു നൽകിയതെന്നുമാണ് തൻവീറിന്റെ വാദം.

Leave a Comment

Your email address will not be published. Required fields are marked *