തൃശൂർ: അത്താണി ഫെഡറൽ ബാങ്കിൽ യുവാവിൻറെ പരാക്രമം. ജീവനക്കാർക്കു നേരെ പെട്രോൾ ഒഴിച്ചു. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻറായ ലിജോ ചിരിയങ്കണ്ടത്ത് എന്നയാളാണ് ബാങ്കിനുള്ളിൽ അതിക്രമം കാണിച്ചത്.
ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ജീവനക്കാർക്കു നേരെ പെട്രോൾ ഒഴിച്ച ഇയാൾ ബാങ്കു കൊള്ളയടിക്കാൻ പോവുകയാണെന്നും പറഞ്ഞു. പിന്നീട് ഇയാളെ ജീവനക്കാരും നാട്ടുക്കാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു.
സാമ്പത്തിക പ്രശ്നം മറിക്കടക്കാൻ വേണ്ടിയാണ് ബാങ്കിൽ പിടിച്ചുപറി നടത്താൻ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു. ജീവനക്കാരെ പേടിപ്പിച്ച് പണ്ം തട്ടാനായിരുന്നു ഇയാളുടെ ഉദ്ദേശം എന്ന് പൊലീസ് കൂട്ടിച്ചേർത്തു.