ഇംഫാൽ: മണിപ്പൂരിലെ വടക്കൻ ബോൽജാങ്ങിൽ അജ്ഞാതൻറെ വെടിയേറ്റ് രണ്ട് സൈനികർക്ക് പരിക്ക് പറ്റി. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സഭവം.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് നിന്ന് ലൈറ്റ് മെഷീൻ ഗൺ കണ്ടെത്തി. സ്ഥിതിഗതികൾ ഇപ്പേൾ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു. അക്രമിയെ കണ്ടെത്തുന്നതിനായുനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കിഴക്കൻ ഇംഫാൽ, ഉറാങ്പത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വെടിശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
അജ്ഞാതർ ഹാരോത്തലിലെ രണ്ട് ദിശകളിൽ നിന്ന് വെടിവച്ചതായി വിവരം ലഭിച്ചെന്ന് സൈന്യം അറിയിച്ചു.