Timely news thodupuzha

logo

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 2-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂലൈ 3-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും ജൂലൈ 5 ന് ചിലയിടങ്ങളിൽ അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

Leave a Comment

Your email address will not be published. Required fields are marked *