Timely news thodupuzha

logo

കാലവർഷക്കെടുതിയിൽ സംരക്ഷണഭിത്തി തകർന്ന് നാശനഷ്ടം

വണ്ണപ്പുറം: കനത്ത മഴയെ തുടർന്ന് വണ്ണപ്പുറം പണ്ടാരക്കുത്ത് പി.വി.ഗോപിയുടെ മുറ്റത്തിന്റെ സംരക്ഷണഭിത്തി തകർന്ന് നാശനഷ്ടമുണ്ടായി. നെല്ലിക്കുന്നേൽ ബെന്നിയുടെ ഷെഡിനു സമീപത്തേക്കാണ് ഏകദേശം പത്തടി ഉയരത്തിൽ നിന്ന് മണ്ണും കല്ലും അടർന്നു വീണത്. ‌

സംരക്ഷണഭിത്തി പുന:സ്ഥാപിക്കണമെങ്കിൽ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് സ്ഥല ഉടമ പി.വി.ഗോപി പറയുന്നത്. കാലവർഷക്കെടുതി ദുരിതാശ്വാസം എത്രയും വേഗം അനുവദിക്കണമെന്ന് ബ്ളോക്ക് പഞ്ചായത്തംഗം അഡ്വ.ആൽബർട്ട് ജോസ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *