ആലപ്പുഴ: ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിൽ നിന്നുമുള്ള തിരുവല്ല ബസ് സർവീസ് റൂട്ടുകളിൽ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സർവീസുകൾ വെട്ടിച്ചുരുക്കി.
ചക്കുളത്തുകാവിനും പൊടിയാടിക്കുമിടയിൽ നെടുമ്പ്രത്ത് ജലനിരപ്പ് ഉയർന്നിതാൽ ആലപ്പുഴയിൽ നിന്നുള്ള തിരുവല്ല സർവീസ് ചക്കുളത്തുകാവ് വരെയാക്കി. തിരുവല്ല ഡിപ്പോയിൽ നിന്ന് പൊടിയാടി വരെയാണ് സർവ്വീസ് നടത്തുന്നത്.
എടത്വയ്ക്കും ഹരിപ്പാടിനും ഇടയ്ക്ക് വിയ്യപുരം മങ്കോട്ടച്ചിറയ്ക്കടുത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹരിപ്പാട് നിന്നുള്ള സർവീസ് വിയ്യപുരം വരെയാക്കി ചുരുക്കി. മുട്ടാർ കളങ്ങര, തായങ്കരി, മിത്രകരി വഴിയുള്ള സർവീസുകൾ നിർത്തിവെച്ചു.