ഇംഫാൽ: മണിപ്പൂരിൽ മധ്യവയസ്കയെ വെടിവച്ചു കൊന്ന കേസിൽ 5 സ്ത്രീകൾ അടക്കം 9 പേർ അറസ്റ്റിൽ. ഇംഫാലിലെ വിവിധയിടങ്ങളിൽ നിന്നാണ് 9 പേരെയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നാഗ സമുദായത്തിൽപ്പെട്ട വനിതയാണ് കൊല്ലപ്പെട്ടത്. അന്വേഷണം തുടരുകയാണ്.
അതേ സമയം നാഗ വിഭാഗം മേഖലയിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽലാണ് ബന്ദ്. യുണൈറ്റഡ് നാഗ കൗൺസിൽ ( യു.എൻ.സി) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യു.എൻ.സി ആവശ്യപ്പെടുന്നത്.