Timely news thodupuzha

logo

അമേരിക്കയിലെ ഹാർവാർഡ്‌ സർവകലാശാലയിലെ ഗവേഷകർ പ്രായം കുറയ്‌ക്കാനുള്ള മരുന്ന്‌ കണ്ടെത്തി

മസാച്യുസെറ്റ്‌സ്‌: പ്രായം കുറയ്‌ക്കാനുള്ള മരുന്ന്‌ കണ്ടെത്തിയെന്ന്‌ പ്രഖ്യാപിച്ച്‌ അമേരിക്കയിലെ ഹാർവാർഡ്‌ സർവകലാശാലയിലെ ഗവേഷകർ. ഇതിനായുള്ള ഗുളിക തയ്യാറാക്കാൻ ആവശ്യമായ ആറ്‌ മരുന്നിന്റെ മിശ്രിതമാണ്‌ കണ്ടെത്തിയത്‌.

12ന്‌ ഇറങ്ങിയ ഏജിങ്ങെന്ന ജേണലിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ്‌ ഓരോ മരുന്നിലും ഉള്ളത്‌.

മൂന്നു വർഷത്തെ ശ്രമമാണ്‌ ഫലം കണ്ടതെന്ന്‌ സംഘാംഗം ഡേവിഡ്‌ സിൻക്ലെയർ ട്വീറ്റ്‌ ചെയ്തു. എലിയിലും കുരങ്ങിലും പരീക്ഷണം വിജയിച്ചു. അടുത്തവർഷം അവസാനത്തോടെ മനുഷ്യരിൽ പരീക്ഷിക്കും.

Leave a Comment

Your email address will not be published. Required fields are marked *