Timely news thodupuzha

logo

മുൻസിപ്പാലിറ്റി നിയമന കുംഭകോണം; സി.ബി.ഐ അന്വേഷണം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മുൻസിപ്പാലിറ്റി നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണം തടയണമെന്ന ബംഗാൾ സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി.

അന്വേഷണം തടയണമെന്ന ഹർജി തള്ളിയ കൽക്കട്ടാ ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌താണ്‌ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. അധ്യാപക നിയമന കുംഭകോണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക്‌ ബാനർജി ഉൾപ്പെടെയുള്ളർക്ക്‌ എതിരെ കാര്യമായ അന്വേഷണം നടക്കുന്നുണ്ട്‌.

മുൻസിപ്പൽ നിയമന കുംഭകോണവും അധ്യാപക നിയമന കുംഭകോണവും പ്രഥമദൃഷ്ട്യാ പരസ്‌പരബന്ധം ഉള്ളതാകയാൽ ഹൈക്കോടതി ഉത്തരവിൽ തെറ്റില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു.

ബംഗാൾ മുൻസിപ്പാലിറ്റി, കോർപറേഷൻ നിയമനങ്ങളിൽ വ്യാപകമായി കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌. മുൻസിപ്പാലിറ്റി നിയമന പരീക്ഷയ്ക്കും അധ്യാപക നിയമനപരീക്ഷയ്ക്കും ഒഎംആർ ഷീറ്റുകൾ തയ്യാറാക്കിയത് ഒരേ കമ്പനിയാണെന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *