Timely news thodupuzha

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും. തിങ്കളാഴ്ച മുതലാണ് പരിശോധന സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻറെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള സംഘവും കേരള വെറ്ററിനറി ആൻഡ് ആനിമൽ‌ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടാകും.

അതേസമയം കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തു നിന്ന് 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *