തൊടുപുഴ:പട്ടികജാതിക്കാരുടെ വാസസ്ഥലത്തിനും,ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് സ്വാമി ദേവചെെതന്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.ഇപ്പോഴും സമൂഹത്തിൽ ജാതീയത നിലനിൽക്കുന്നുണ്ടെന്നും ഇത് തുടച്ചുമാറ്റപ്പെടേണ്ടതാണെന്നും സ്വാമി പറഞ്ഞു .കെ.പി.എം.എസ്.കാരിക്കോട് ശാഖാ കുടുംബയോഗം ഉദ്ഘാടനം ചെയ്ത് കുടുംബ ബന്ധങ്ങളുടെ ഭദ്രത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.കാരിക്കോട് ശാഖാ പ്രസിഡൻ്റ് സിജു കെ.കെ.അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന മെമ്പർ ഷിപ്പ് ക്യാമ്പെയിൻ്റെ ഉദ്ഘാടനം യൂണിയൻ വൈ.പ്രസിഡൻ്റ്.കെ.കെ.രാമചന്ദ്രൻ നിർവഹിച്ചു. യൂണിയൻ പ്രസിഡൻ്റ് എം.കെ.പരമേശ്വരൻ,യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, ,വെെ.പ്രസിഡൻ്റ് പി.ഒ. കുഞ്ഞപ്പൻ, ഖജാൻജി അനിഷ് കുമാർ, താലൂക്ക് കമ്മറ്റിയംഗം ജിഷാമോൾ സി.കെ, ശാഖാ കമ്മറ്റിയംഗം ഗിരിജ കുഞ്ഞപ്പൻ, അസി.സെക്രട്ടറി കൃഷ്ണൻകുട്ടി, ശാഖ വെെ.പ്രസിഡൻ്റ് ഷിബു സി.കെ., ശാഖ സെക്രട്ടറി സുകു.റ്റി.സി. തുടങ്ങിയവർ സംസാരിച്ചു.