ഇടുക്കി: മുണ്ടൻമുടി എസ് വളവിന് സമീപം 70 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. രാവിലെ 7.20 ന് കട്ടപ്പനയിൽ നിന്ന് തങ്കമണി വഴി തൊടുപുഴക്കു സഞ്ചരിച്ച ബസിന്റെ ബ്രേക്ക് ആണ് നഷ്ടമായത്.
ഡ്രൈവർ ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ചു റിവേഴ്‌സ് ഗിയർ ഇട്ടാണ് ബസ് നിർത്തിയത്. ഈ സമയം 70 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവർ പേടിച്ചു നിലവിളിച്ചു. വണ്ണപ്പുറം വഴി ഹൈറേഞ്ചിലേക്ക് സർവീസ് നടത്തുന്ന ബസുകളുടെ കാര്യക്ഷമതയില്ലായ്മാണ് വിഷയത്തിൽ കാരണമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ചു മാധ്യമങ്ങൾ വാർത്ത ചെയ്തിരുന്നു.