Timely news thodupuzha

logo

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു

തൊടുപുഴ: മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്) ടൂർണമെന്റിൽ വെള്ളി മെഡൽ(ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലയിൽ ജേതാവിനെ ആദരിച്ചു. പവിത്രയുടെ അമ്മയും ടീം മാനേജരുമായ ദീപമോൾ സുഗിഷ്, അമ്പെയ്ത്ത് പരിശീലകൻ വിഷ്ണുരാജ്.ഇ.ആർ എന്നിവരുടെ പിന്തുണയലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നവംബർ 5 മുതൽ 10 വരെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് സ്‌കൂളിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പവിത്രയ്ക്ക് പങ്കെടുക്കാം.

Leave a Comment

Your email address will not be published. Required fields are marked *