ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 12,415 ആയതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 18 വരെ ഗാസയിൽ മാത്രം 12,200 പേരാണ് മരിച്ചത്. അതിൽ 5000 കുട്ടികളും 3250 സ്‌ത്രീകളും 690 വയോധികരുമുണ്ട്. 2000 കുട്ടികൾ ഉൾപ്പെടെ 4000ൽപ്പരം പേരെ കാണാതായി. 11നും 18നും ഇടയിൽ മാസം തികയാതെ പ്രസവിച്ച നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 51 രോഗികൾ അൽ – ഷിഫ ആശുപത്രിയിൽ കൊല്ലപ്പെട്ടു.