കോവളം: യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ബുധനാഴ്ച അരമണിക്കൂറോളം ഫോർട്ട് സ്റ്റേഷൻ ഉപരോധിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരായ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
തുടർന്ന് യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ നടപടി സ്വീകരിക്കാമെന്നും കഴിയാവുന്നത്ര നിയമ സഹായം നൽകാമെന്നും ഫോർട്ട് അസിസ്റ്റന്റ് കമീഷണർ എസ് ഷാജിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ ഉൾപ്പെട്ട പ്രത്യേക സംഘം കേസ് അന്വേഷിക്കും.






