Timely news thodupuzha

logo

ബാംഗ്ലൂരിൽ ഇംഗ്ലീഷ്‌ ബോർഡുകൾ തകർത്ത്‌ അക്രമം

ബാംഗ്ലൂർ: കർണാടകത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലും കന്നട ഉപയോ​ഗിക്കണമെന്നാവശ്യപ്പെട്ട് കർണാടകം രക്ഷണ വേദികെ സംഘടിപ്പിച്ച സമരം അക്രമാസക്തമായി.

ബുധനാഴ്ച ബാംഗ്ലൂർ മോൾ ഓഫ് ഏഷ്യക്ക് മുമ്പിൽ പ്രതിഷേധിച്ച പ്രവർത്തകർ ഇം​ഗ്ലീഷിലെഴുതിയ ബോർഡുകൾ അടിച്ചു തകർത്തു. പലതിലും കറുത്ത മഷി ഒഴിച്ചു.

കന്നഡയിൽ ബോർഡുകൾ സ്ഥാപിക്കാത്ത വ്യാപാരികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് കെ.ആർ.വി അധ്യക്ഷൻ റ്റി.എ നാരായണ ​ഗൗഡ ഭീഷണിമുഴക്കി.

ഗൗഡ അടക്കമുള്ള നിരവധി പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം ഭാ​ഗത്ത് കന്നഡ ഉപയോ​ഗിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് ബാംഗ്ലൂർ കോർപറേഷൻ ഉത്തരവിറക്കിയിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Leave a Comment

Your email address will not be published. Required fields are marked *