തിരുവനന്തപുരം: കല്ലറ മുതുവിളയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മുളമുക്ക് സ്വദേശി കൃഷ്‌ണൻ ആചാരി(63) ഭാര്യ വസന്തകുമാരി(58)എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്‌ണൻ ആചാരിയെ ശുചിമുറിയിലും വസന്തകുമാരിയെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. സജി രാവിലെ കൃഷ്‌ണൻ ആചാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
തുടർന്ന് ഫോണിൽ കിട്ടാതിരുന്നപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാങ്ങോട് പൊലീസ് കേസെടുത്തു.






