Timely news thodupuzha

logo

കിടങ്ങൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

കോട്ടയം: കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ വീടിനോട് ചേർന്നുള്ള അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു.

ഐക്കര ജോജിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

ടെറസിന് മുകളിൽ ഉണക്കാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി, മുതലായവയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു.

കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു. എക്സ്പ്ലോസീവ് വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കൂടുതൽ പരിശോധനകൾ നടത്തും.

Leave a Comment

Your email address will not be published. Required fields are marked *