ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ(89) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
2001ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935ലാണ് ജനനം. 1957ൽ കേരള സർവ്വകലാശാലയിൽ മലയാളത്തിൽ ബിരുദമെടുത്തു.
1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയെടുത്തു. 1965ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു.
സർവ്വകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ ചിലത്.