തൊടുപുഴ: ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവ് ഭീഷണി മുഴക്കി. ചിട്ടി പണം ആവശ്യപ്പെട്ടെത്തിയ യുവാവ് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചത്.
തുടർന്ന് ലാംബ് ഉപയോഗിച്ച് ബാങ്കിനുള്ളിൽ തീയിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്. ഉടൻ തന്നെ തൊടുപുഴ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.