Timely news thodupuzha

logo

തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മുഖ്യ ചർച്ചാ വിഷയം ഭൂ നിയമ ഭേദഗതിയും വികസന പ്രവർത്തനങ്ങളുമാണെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ

തൊടുപുഴ: കേരള കോൺഗ്രസ്.എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് കൺവീനർമാരുടെ ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം നിർവഹിച്ചു.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകം സംസ്ഥാന സർക്കാർ പാസാക്കിയ 1964ലെ ഭൂപതിവ് നിയമഭേദഗതി യും അടിസ്ഥാന സൗകര്യ വികസനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മറ്റു നാലു നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ച് തൊടുപുഴയുടെ വികസനം സ്തംഭനാവസ്ഥയിലായത്. സ്ഥലം എംഎൽഎയുടെ വികസനവിരുദ്ധ നിലപാടുകൾ മൂലമാണെന്നും ആരോപിച്ചു.

പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്,അഡ്വ. പി കെ മധു നമ്പൂതിരി,പ്രൊഫ. ജെസ്സി ആന്റണി, അംബിക ഗോപാലകൃഷ്ണൻ,മനോജ് മാമല, ജോർജ് പാലക്കാട്ട്, ജോസി വേളാച്ചേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലകുന്നേൽ, തോമസ് വെളിയത്തുമാലി, ജോൺസ് നന്തളത്ത്, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നക്കൽ , ഡോണി കട്ടക്കയം, പി ജി ജോയി, ജോസ് പാറപ്പുറം, റോയി വാലുമ്മേൽ,സ്റ്റാൻലി കീത്താപ്പിള്ളിൽ,ജോഷി കൊന്നക്കൽ,തോമസ് കിഴക്കേപറമ്പിൽ,ജോസ് കുന്നുംപുറം,ബെന്നി വാഴചാരിക്കൽ അബ്രഹാം അടപ്പൂർ, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം,ജരാർഡ് തടത്തിൽ, അഡ്വ.കെവിൻ ജോർജ്, കൊടുവേലിൽ, ജോമി കുന്നപ്പിള്ളിൽ,ലാലി ജോസി, ജിന്റു ജേക്കബ് ശാന്ത പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *