Timely news thodupuzha

logo

ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍

ചേര്‍ത്തല: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ 159 മത് വിവാഹ ദര്‍ശന തിരുനാളിന് കൊടിയേറി .വികാരി റവ ഡോ. ആന്റോ ചേരാംതുരുത്തി കൊടിയേറ്റി. റവ.ഡോ വര്‍ഗീസ് അമ്പലത്തിങ്കല്‍, ഫാ. ലിജോയ് വടക്കുംഞ്ചേരി , ഫാ അജു മുതുകാട്ടില്‍, ഫാ.ജോസ് പാലത്തിങ്കല്‍ , ഫാ സക്കറിയാസ് നെല്ലികുന്ന് എന്നിവര്‍ സഹ കാര്‍മികരായി.

റവ.ഡോ.അബ്രാഹം ഓലിയപ്പുറം വചന സന്ദേശം നല്‍കും ഉച്ചക്കഴിഞ്ഞ് 3.30 ദിവ്യബലി ഫാ ജുബി കളത്തി പറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിക്കും . തെക്ക് വടക്ക് കുരിശടികള്‍ ചുറ്റി പ്രദക്ഷിണം ദേവാലയത്തില്‍ സമാപിക്കും. 22 ന് എട്ടമിടം ആഘോഷിക്കും. 23 ന് രാവിലെ ഏഴിന് ദിവ്യബലി, അനുസ്മരണ ശുശ്രുഷ കൊടിയിറക്ക് ദേവാലയത്തിന്റെ സഹസ്രാബ്ദി ജുബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തെ തിരുനാള്‍ ഇടവകയിലെ ദര്‍ശന സമൂഹ അംഗങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്.

19 ന് രാവിലെ 6.45 ന് ലൈത്തോരന്‍മാരുടെ വാഴ്യാഴ്ച , ഏഴിന് ദിവ്യബലി, അടുത്ത വര്‍ഷത്തെ പ്രസുദേന്തി മുതലായ സ്ഥാനക്കാരുടെ തെരഞ്ഞെടുപ്പ്, വൈകിട്ട് 4.30 ന് ദിവ്യബലി, ഫാ തോമസ് വൈക്കത്തു പറമ്പില്‍ കാര്‍മികത്വം വഹിക്കും. പ്രസുദേന്തി വാഴ്ച, സാല്‍വേ ലദീഞ്ഞ്. 20 ന് വൈകിട്ട് 4.30 ന് തിരി, രൂപം വെഞ്ചരിപ്പ്, തുടര്‍ന്ന് ദിവ്യബലി റവ ഡോ. പീറ്റര്‍ കണ്ണമ്പുഴ കാര്‍മികത്വം വഹിക്കും. വേസ്പര , രൂപം പന്തലില്‍ പ്രതിഷ്ഠിക്കല്‍, പ്രദക്ഷിണം. 21 ന് തിരുനാള്‍ ദിനം രാവിലെ ആറിനും, ഏഴിനും ദിവ്യബലി പത്തിന് ആ ഘോഷമായ തിരുനാള്‍ പാട്ടുകൂര്‍ബാന റവ ഡോ.ജോസ് പൊള്ളയില്‍ കാര്‍മികത്വം വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *