ഇടുക്കി: വീട്ടുവളപ്പിൽ പരിപാലിച്ചുപോന്ന കഞ്ചാവ് ചെടികളും കഞ്ചാവുമായി മുന്നു പേർ പിടിയിൽ. ഇടുക്കി വാഗമണ്ണിലാണ് സംഭവം.
പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ(58) മകൻ വിനീത്(27), സമീപവാസി വിമൽ ഭവനിൽ വിമൽ(29) എന്നിവരാണ് പിടിയിലായത്. 50 ഗ്രാം കഞ്ചാവും വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽനിന്ന് പിടികൂടി.
ഇടുക്കി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയിക്കുന്നു.