ഏലപ്പാറ: തിരക്കുപിടിച്ച ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും തൊഴിലുറപ്പ് പണികൾക്കിടയിലും സമയം കണ്ടെത്തി തുല്യത എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ഏലപ്പാറ തണ്ണിക്കാനാം സ്വദേശികളായ വീട്ടമ്മമാർ. മോളി കുട്ടി വർഗീസ്, ഷീബാ സലീം, ജയാ പോൾ, കലാ ധനേഷ് എന്നിവരാണ് എസ്.എസ്.എൽ.സി തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയതി. ഇവരെ വാർഡ് മെമ്പർ ഉമ്മർ ഫാറൂക്ക് ആദരിച്ചു. ഉന്നത വിജയങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ വീട്ടമ്മമാർ നമ്മുടെ സമുഹത്തിന് അഭിമാനമാണെന്ന് വാർഡ് മെമ്പർ ഉമർ ഫാറൂക്ക് ആശംസിച്ചു.