Timely news thodupuzha

logo

പി.പി സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി സുനീറിലെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ്ങ് ബോർഡ് ചെയർമാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ.

സി.പി.എം സീറ്റ് വിട്ടു കൊടുത്തതോടെയാണ് ഇരു പാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐയും കേരള കോൺഗ്രസും സീറ്റു വിട്ടു കൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ സീറ്റ് വിട്ടു കൊടുക്കാൻ സി.പി.എം തീരുമാനിക്കുക ആയിരുന്നു. എ.കെ.ജി സെന്റി‍റൽ നടന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനമായത്.

Leave a Comment

Your email address will not be published. Required fields are marked *