ന്യൂഡൽഹി: ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധുവും ടേബിൾ ടെന്നിസ് താരം എ വശരത്ത് കമലും ഇന്ത്യന്‍ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന് നാരംഗായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.റ്റി ഉഷ അറിയിച്ചു.