കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശ വനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ്(54) അറസ്റ്റിലായത്. കോൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമെരിക്കൻ വനിതയാണ് ഇയാൾക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.