ഇടുക്കി: ആയിരം ഏക്കർ റേഷൻ കട പടിയിൽ താമസിച്ചുവരുന്ന മുറത്താങ്കൽ ജോയി, ജാൻസി, ദമ്പതികളുടെ മകൻ ആൽബിൻ ജോയി (18) കഴിഞ്ഞ രണ്ടര വർഷമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. രണ്ട് കിഡ്നിയും തകരാറിലായതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഡയാലിസിസിന് വിധേയനാണ്. ഈ യുവാവിന്റെ കിഡ്നി മാറ്റിവയ്ക്കുക എന്നുള്ളതാണ് ഏക പോംവഴി. ഈ നിർധന കുടുംബം ഇക്കാലയളവിൽ 40 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. കിഡ്നി മാറ്റിവയ്ക്കലിനും തുടർ ചികിൽസിക്കുമായി ഏകദേശം 25 ലക്ഷം രൂപയോളം ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സുമനസ്സുകളിൽ നിന്നും സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.

ഇതിനായി പ്രദേശത്തുള്ള മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, രംഗത്തെ പ്രമുഖരെ ചേർത്ത് കൊണ്ട് ഒരു ചികിത്സാ സഹായം നിധി രൂപീകരിച്ചിരുന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എ രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്,
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എൽദോസ് എന്നവരാണ് മുഖ്യ രക്ഷാധികാരികൾ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോയ അമ്പാട്ട്, ജോർജ് തോമസ്, ബിന്ദു രാജേഷ് എന്നിവരും പി.എൻ മോഹനൻ(എസ്.എൻ.ഡി.പി, ആയിരമേക്കർ ), മുഹമ്മദ് അസ്‌ലം സഖാഫി(മസ്ജിദ്, ഇരുന്നൂറേക്കർ ), റവ. പി. കെ. മാമൻ(സി.എസ്.ഐ പള്ളി, ഇരുന്നൂറേക്കർ), ഫാ. സോണി(യാക്കോബിറ്റ് പള്ളി, ആയിരമേക്കർ), ഫാ. ജോർജ് കരിവേലിക്കൽ(ആയിരമേക്കർ പള്ളി), റോയ് പാലക്കൻ(ഗ്രാമപഞ്ചായത്തഗം), റ്റി.ആർ ബിജി, മിനി ഷിബി, ജോയിന്റ് കൺവീനർ എ.എൻ സജികുമാർ, റ്റി.എം ഗോപാലകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെ 35 അംഗ കമ്മറ്റിയും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകിയും മറ്റിടങ്ങളിൽ നിന്ന് ധനസമാകരണം നടത്തിയും ഈ കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.