Timely news thodupuzha

logo

ഏലച്ചെടികള്‍ നശിച്ച് ഉൽപ്പാദനത്തില്‍ ഇടിവുണ്ടായത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

ഇടുക്കി: ഇക്കഴിഞ്ഞ വേനല്‍ക്കാലം വലിയ വറുതിയാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. ഏലച്ചെടികള്‍ വലിയ തോതില്‍ നശിച്ചു. മെയ് മാസത്തില്‍ വേനല്‍ മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ഇതോടെ കര്‍ഷകര്‍ ഏലത്തിന്റെ പരിപാലനം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ കനത്ത വേനല്‍ ഏലക്കായുടെ ഉത്പാദനത്തെ പ്രതീകൂലമായി ബാധിച്ചു.പലയിടത്തും കര്‍ഷകര്‍ വിളവെടുപ്പാരംഭിച്ചിട്ടുണ്ട്.വേണ്ടരീതിയില്‍ ചെടികളില്‍ കായില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.കായ ഉണങ്ങാന്‍ സ്റ്റോറുകളിലേക്കെത്തുന്ന അളവിലും വലിയ കുറവുണ്ടെന്ന് സ്‌റ്റോറുടമകള്‍ പറയുന്നു.

ഏലക്കായുടെ വില രണ്ടായിരത്തിന് മുകളിലെങ്കിലും പല കര്‍ഷകര്‍ക്കും കാര്യമായി വിപണിയിലെത്തിക്കാന്‍ ഏലക്കായില്ല.കഴിഞ്ഞ കുറെ മാസങ്ങളായി ഏലക്കായുടെ വില രണ്ടായിരത്തിന് മുകളില്‍ തുടരുന്നുണ്ട്.ഉത്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുള്ള സ്ഥിതിക്ക് കായുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകര്‍ വച്ച് പുലര്‍ത്തുന്നു.ഇക്കാരണം കൊണ്ടു തന്നെ ഉണങ്ങിയെടുക്കുന്ന കായ കര്‍ഷകര്‍ പലരും വിറ്റഴിക്കുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *