അറക്കുളം: ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച(നമ്പർ – 247/എഫ്) വീട്ടിലാണ് ഈ നാലംഗം കുടുംബം താമസിക്കുന്നത്. 10ഉം ആറും വയസ്സുള്ള ചെറിയ കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ, ഇവരുടെ ഈ വീടിന്റെ അടുക്കളയോട് ചേർന്ന വശത്തേക്കാണ് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർമ്മിച്ചിരുന്ന കരിങ്കൽക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്.
കല്ലിടുമ്പിൽ വീട്ടിൽ ബാബു കെ.എസ് എന്നയാളാണ് സ്ഥലം ഉടമയുടേതാണ് ഈ സ്ഥലം. കരിങ്കെൽ കെട്ടിന്റെ ബാക്കി ഭാഗവും എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിൽ ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടാണ് നിൽക്കുന്നത്. ഈ കരിങ്കൽക്കെട്ട് ഇയാൾ ഇവിടെ നിർമ്മിച്ചിരിക്കുന്നത് ഫൗണ്ടേഷൻ പോലും എടുക്കാതെയാണെന്ന് കുടുംബം ആരോപിക്കുന്നു.
കരിങ്കൽ കെട്ട് വീണിരിക്കുന്ന ഭാഗത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കൂടാതെ ദമ്പതികൾ രണ്ട് പേരും ജോലിക്ക് പോകുന്നവരായതിനാൽ, കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കുമെന്നും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു.
ഇയാളെ വിവരം ധരിപ്പിക്കുകയും കരിങ്കൽക്കെട്ട് ഇടിഞ്ഞു ചാടിയ ഭാഗത്തെ കല്ലും മണ്ണും നീക്കം ചെയ്തു തരാൻ ആവിശ്യപ്പെട്ടിട്ടും അതിന് തയ്യാറാവുന്നില്ലെന്നും ഇവർ പറഞ്ഞു. ഇവിടെ ബാക്കി നിൽക്കുന്ന കരിങ്കൽക്കെട്ട് കൂടി ഇടിഞ്ഞു വീണാൽ വീടിന്റെ ഒരു വശം തകരുമെന്നും അതിനാൽ എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കാണണമെന്നും, ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഇവർ അഭ്യർത്ഥിച്ചു.