തൊടുപുഴ: 2024 ഒളിമ്പിക്സിന്റെ ദീപം തെളിയുന്ന വേളയിൽ, കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികളും അധ്യാപകരും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ആശംസകളും നേർന്നു. സ്കൂളിലെ കുട്ടികൾ ഈഫൽ ടവറിൽ ഡിസൈൻ ചെയ്ത ഒളിമ്പിക്സ് റിങ്ങിന്റെയും, ദീപ ശിഖയുടെയും മുമ്പിൽ ത്രിവർണ്ണ പതാകയുമായി അണി നിരന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികൾക്ക് തിളക്കമാർന്ന വിജയം ആശംസിച്ചു.