Timely news thodupuzha

logo

വയനാട് ദുരന്ത ഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ മനുഷത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പുമായി പൊലീസ്.

ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്ത് എത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനെന്ന വ്യാജേന പ്രദേശത്ത് മോഷണത്തിനെത്തിയ സാഹചര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.

രക്ഷാ പ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾ‌ക്ക് സമീപവും സംശായാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനാണ് നിർദേശം.

അതേസമയം, മനുഷ്യ ശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാ പ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *