കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 51,760 രൂപയായി കുറഞ്ഞു.
ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6470 രൂപയായി. കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്ക് മുന്നേറിയ പവന്‍ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും വര്‍ധിച്ചത്.