Timely news thodupuzha

logo

ഇതര സംസ്ഥാനക്കാരൻ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന റ്റി.റ്റി.ഇ വിനോദിന്റെ അമ്മ മരിച്ചു

കൊച്ചി: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ റ്റി.റ്റി.ഇ വി വിനോദിന്റെ അമ്മ അന്തരിച്ചു.

മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിക്കുകയായിരുന്നു അമ്മ ലളിത.മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു.

തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മരണത്തെ തുടര്‍ന്ന് കടുത്ത മനോവ്യാഥിയിലായ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ഒഡീഷ സ്വദേശി രജനീകാന്ത രണജിത്താണ് കൊല നടത്തിയത്.

മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും റ്റി.റ്റി.ഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ട് നിര്‍ത്തുകയും ചെയ്തു.

ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി റ്റി.റ്റി.ഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്.

മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് കാന്‍സറിനെ അതിജീവിച്ചതിനു ശേഷമാണ് റ്റി.റ്റി.ഇ കേഡറിലേക്ക് മാറിയത്. സിനിമാ പ്രേമിയായിരുന്ന വിനോദ് നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

ഏപ്രില്‍ രണ്ടിനാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. എറണാകുളത്ത് നിന്നും പട്നയിലേക്കുള്ള ട്രെയിനിലെ റ്റി.റ്റി.ഇ ആയിരുന്ന വിനോദിനെയാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *