മാഡ്രിഡ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്ന് അറിയപ്പെടുന്ന പരമ്പരാഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. ഇന്നലെ നടന്ന ഫെസ്റ്റിവലിൽ 22,000ത്തോളം പേർ പങ്കെടുത്തു.എല്ലാ വർഷവും ആഗസ്ത് അവസാന വാരത്തിൽ വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവൽ നടക്കുന്നത്. ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് ഫെസ്റ്റിവലിന് വേണ്ടി എത്തിച്ചത്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പെയിനിന്റെ പരമ്പരാഗത ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമൂള്ള നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്.