Timely news thodupuzha

logo

അതിശക്ത മഴയിൽ അ​രു​വി​യി​ൽ മു​ങ്ങി താ​ഴ്ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി തെ​ല​ങ്കാ​ന​ പോ​ലീ​സ്

നാ​ഗ​ർ​കു​ർ​ണൂ​ൽ: ക​ന​ത്ത മ​ഴ​യ്‌​ക്കി​ട​യി​ൽ ക​വി​ഞ്ഞൊ​ഴു​കു​ന്ന അ​രു​വി​യി​ൽ മു​ങ്ങി താ​ഴ്ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​ർ. തെ​ല​ങ്കാ​ന​യി​ലെ നാ​ഗ​ർ​കു​ർ​ണൂ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന പോ​ലീ​സ് എ​ക്സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ ക​വി​ഞ്ഞൊ​ഴു​കു​ന്ന നാ​ഗ​നൂ​ൽ അ​രു​വി​യി​ൽ ഒ​രാ​ൾ മു​ങ്ങി​ത്താഴുന്നത് കാ​ണി​ക്കു​ന്നു.

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ നിന്ന് രക്ഷപ്പെടാൻ ആ ​മ​നു​ഷ്യ​ൻ ശ്രമിച്ചപ്പോൾ അ​ടു​ത്തു​ള്ള പോ​ലീ​സ് ടീ​മി​ലെ കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ത​ഖി​യു​ദ്ദീ​നും റാ​മും അയാളുടെ ദ​യ​നീ​യാ​വ​സ്ഥ പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ചു. ഒ​രു മ​ടി​യും കൂ​ടാ​തെ അ​യാളെ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി രക്ഷിക്കാൻ അ​വ​ർ തീ​രു​മാ​നി​ച്ചു.
പിന്നാലെ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ കൈ​കോ​ർ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധാ​പൂ​ർ​വ്വം ഏ​കോ​പി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ വേ​ഗ​ത​യേ​റി​യ​തും നി​സ്വാ​ർ​ത്ഥ​വു​മാ​യ ശ്ര​മം അ​പ​ക​ട​ത്തി​ലി​രു​ന്ന മ​നു​ഷ്യ​ൻറെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. തെ​ല​ങ്കാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ്(ഡി.​ജി.​പി) ജി​തേ​ന്ദ​റും പോ​ലീ​സ് സൂ​പ്ര​ണ്ടും കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ ധീ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ത​ല​സ്ഥാ​ന​മാ​യ ഹൈ​ദ​രാ​ബാ​ദിനെ ഉ​ൾ​പ്പെ​ടെ തെ​ല​ങ്കാ​ന​യെ സാ​ര​മാ​യി ബാ​ധി​ച്ചിരുന്നു. അ​ദി​ലാ​ബാ​ദ്, നി​സാ​മാ​ബാ​ദ്, മ​ഹ​ബൂ​ബ്‌​ന​ഗ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *