തൊടുപുഴ: 2018ലാണ് ലിജി റിക്‌സൺ വിവാഹം കഴിഞ്ഞ് നാരംകാനത്ത് കുടുംബ വീട്ടിൽ ഭർത്തൊവിനൊത്ത് താമസമാക്കിയത്. ആറും നാലും വയസ്സ് പ്രായമുളള കുട്ടികളാണ് ഇവർക്ക് ഉള്ളത്. വിവാഹം കഴിച്ച് ലിജിയെ കൊണ്ട് വന്ന വീടും സ്ഥലവും മദ്യപാനിയായിരുന്ന ഭർത്താവിൽ നിന്നും കൃത്രിമ ആധാരം ചെയ്‌ത് കൈവശപ്പെടുത്തിയ അഭിഭാഷകനായ മൂത്ത സഹോദരൻ റോബിൻ മാനുവൽ ആണ് ഇപ്പോൾ തന്നെയും മക്കളേയും വീട്ടിൽ നിന്നിറക്കി വിട്ട് സ്ഥലവും വീടും കൈയ്യേറുവാൻ ശ്രമിക്കുന്നതെന്ന് ലിജി ആരോപിച്ചു.
തുടർന്ന് ലിജിക്കും അയൽവാസികൾക്കുമെതിരെ കേസ് ഫയൽ ചെയ്തെങ്കിലും ലിജിക്ക് വീട്ടിൽ താമസിക്കുവാൻ പ്രൊട്ടക്ഷൻ നൽകണമെന്ന് ഹൈക്കോടതി വിധി പറഞ്ഞു. പിന്നീട് ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോയെങ്കിലും ഹൈക്കോടതി അതും തള്ളി. ഇതിന് ശേഷം പുറത്തു നിന്നുള്ള ആളുകളെ കുട്ടി വീട്ടിൽ കയറി ലിജിയെയും കുട്ടികളേയും ഇറക്കി വിടാൻ ശ്രമിച്ചെങ്കിലും നല്ലവരായ നാട്ടുകാരുടെ സംരക്ഷണം കൊണ്ട് അത് നടന്നില്ല.
ഇതിനിടയിൽ കട ബാദ്ധ്യത മൂലം ഗൾഫിലേക്ക് റിപോയ ഭർത്താവിനെ ഇല്ലാ കഥ കൾ പറഞ്ഞ് ലിജിയുമായി അകറ്റി. തുടർന്ന് ഭർത്താവിനെതിരെ ചിലവിന് കിട്ടുവാൻ കട്ടപ്പനയിൽ കേസ് കൊടുപ്പിച്ചു. പിന്നീട് ഭർത്താവിനെ വിളിച്ച് ആക്ഷേപം പറഞ്ഞ് കുടുംബം പൂർണ്ണമായി തകർത്തു.
ഇതിന് പുറമേ പിതാവ് മരണപ്പെട്ടിട്ടുള്ള തന്റെ ഏക ആശ്രയമായ അമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നുമായി ഭർത്താവും സഹോദരൻ വക്കീലും ചേർന്ന് 25 ലക്ഷത്തിലധികം രൂപ പല കാരണങ്ങളിലായി പല സമയത്ത് ഇവർ കൈപ്പറ്റിയെന്നും ഇത് കൊണ്ട് തറവാട് വീട് പുതുക്കി പണിതതയും ഈ വീട്ടിൽ നിന്നാണ് തന്നെ ഇപ്പോൾ ഇറക്കി വിടാൻ ശ്രമിക്കുന്നതെന്നും ലിജി പറഞ്ഞു.
തന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ പൂർണ സംരക്ഷണം നൽകുവാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് ലിജി ആവശ്യപ്പെട്ടു. കൂടാതെ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ചീഫിനും പരാതി സമർപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലിജിയ്ക്കൊപ്പം അമ്മ ലാലി ജോൺ, സഹോദരൻ സിജോ ജോൺ എന്നിവരും പങ്കെടുത്തു.