Timely news thodupuzha

logo

മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ വീണ്ടും ആരോപണം

മലപ്പുറം: എസ്.പി ക്യാമ്പ് ഓഫീസിൽ മരം മുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമ്മാണവും. മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെയാണ് ആരോപണം. നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാൾ വിജിലൻസിന് പരാതി നൽകിയത്.

എസ്പി ഓഫീസിലെ പുതിയ കെട്ടിട നിർമാണത്തിന് എത്തിച്ച മെറ്റലും സിമന്റും വകമാറ്റിയായിരുന്നു ക്രിക്കറ്റ് നെറ്റ്സ് നിർമ്മിച്ചത്. കെട്ടിട നിർമ്മാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു‌. ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽ നിന്ന് സ്പോൺസർ ചെയ്യിപ്പിച്ചു. അതെടുക്കാൻ പൊലീസ് ജീപ്പ് വിട്ടെന്നും പരാതിയിൽ പറയുന്നു. ക്യാമ്പ് ഓഫീസിലെ ക്രിക്കറ്റ് നെറ്റ്സിന്റെ ചിത്രം റിപ്പോർട്ടറിന് ലഭിച്ചു.

സുജിത് ദാസിനെക്കുറിച്ച് 2023ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നുവെന്നും അതിൽ സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിരുന്നുവെന്നും ഇസ്മായിൽ എരഞ്ഞിക്കൽ റിപ്പോർട്ടറിനോട് പറഞ്ഞു. സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നതെന്നും എസ്.പിയ്ക്ക് കളിക്കാൻ വേണ്ടി മാത്രമാണിതെന്നും പറഞ്ഞ ഇസ്മായിൽ അതിൻ്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *