കോഴിക്കോട്: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ആർ.എസ്.എസ് രാജ‍്യത്തെ പ്രധാന സംഘടനയാണെന്നും ഇത് അത്ര ഗൗരവമുള്ള വിഷയമായി കാണേണ്ടതില്ലെന്നും ഇതിൽ അപാകതയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഫോൺ ചോർത്തിയെന്ന പി.വി അൻവറിൻറെ ആരോപണം തനിക്ക് വിശ്വസിക്കാനാവില്ലെന്നും സ്പീക്കർ വ‍്യക്തമാക്കി. എ.ഡി.ജി.പിയും ആർ.എസ്.എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദമായിരുന്നു ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി എ.എൻ ഷംസീർ രംഗത്ത് എത്തിയത്.