വണ്ണപ്പുറം: പതിനേഴ് വാർഡുകളുള്ള വണ്ണപ്പുറം പഞ്ചായത്തിൽ, പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്‌ഥാപിച്ചിരുന്നു. എന്നാൽ ഈ ലൈറ്റുകൾക്ക് ആയുസ്സ് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമായിരുന്നു. വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിലുള്ള ഹൈമാസ്സ് ലൈറ്റ് തെളിയാതെയായിട്ട് മാസങ്ങൾ കഴിഞ്ഞു.
ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൂടാതെ ടൗണിലെ പലമേഖലകളിലും വഴിവിളക്കുകൾ തെളിയാത്തതു മൂലം കാൽനട യാത്രക്കാരും, സ്ത്രീകളും കുട്ടികളും വളരെയേറെ ദുരിതം അനുഭവിക്കുകയാണ്.
വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽ വൈകുന്നേരം ആറിനുശേഷം ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലും ഇരുട്ടാണ്. രാത്രിയിൽ കൂരിരുട്ടിലൂടെ വേണം വഴി നടക്കുവാൻ. പ്ലാൻഷൻ കവലയിലുള്ള ഹൈമാക്‌സ് ലൈറ്റ് പ്രവർത്തനരഹിതമാണ്. ഒരു വർഷം കഴിഞ്ഞിട്ടും അധികൃതർ ഈ വിഷയത്തിൽ ഇടപെടുന്നില്ല.
ഇത് നിരവധി പ്രാവശ്യം വിവരം ധരിപ്പിച്ചിട്ടും ഒരു നടപടിയും ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാല് ബൾബുകൾ ഉള്ളതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നൊള്ളു. ഇതുമൂലം പ്ലാന്റേഷൻ കവലയിലുള്ള വെയ്‌റ്റിംഗ് ഷെഡ്ഡിൽ ഇരുട്ടാണ്.
നിരവധി സ്ത്രീകളും കുട്ടികളും ഇവിടെ രാത്രികാലങ്ങളിൽ ഇവർക്ക് ഇവിടെ നിൽക്കാൻ ഭയം കുടുകയാണ്. വഴിവിളക്കുകൾ തെളിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.