തൊടുപുഴ: ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പ്രത്യേക പാൽ പരിശോധനയുടെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണ നിയന്ത്രണ ഓഫീസിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾ നിർവ്വഹിച്ചു.
സെപ്റ്റംബർ 13 വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയും സെപ്തംബർ 14ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും ഓണക്കാല പ്രത്യേക പാൽ പരിശോധന ലാബ് പ്രവർത്തിക്കും. ഗുണമേന്മ കുറഞ്ഞ പാൽ സാമ്പിൾ സംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി അധികാരികളെ അറിയിക്കുന്നതാണ്.
പാൽ ഉപഭോക്താക്കൾക്കും ഉല്പാദകർക്കും ക്ഷീരസഹകരണ സംഘക്കാർക്കും പാൽ വിതരണം ചെയ്യുന്നവർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. സൗജന്യ പരിശോധനക്കായി കുറഞ്ഞത് 200 മി.ലി പാൽ കൊണ്ട് വരണം.