Timely news thodupuzha

logo

അഗ്നിരക്ഷാ സേനയിൽ വനിതകളെ ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഫയർ ആന്റ് റെസ്ക്യൂ ജനറൽ ഉത്തരവ്

കോഴിക്കോട്: അഗ്നിരക്ഷാ സേനയിലെ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവർ ഒറ്റയ്ക്കാവരുതെന്ന് ഉത്തരവ്. കേരളത്തിൽ ഒരു വർഷത്തോളമായി സേവനരംഗത്തുള്ള ആദ്യ ബാച്ച് വനിതാ ഉദ്യോഗസ്ഥരുടെ വിഷയത്തിലാണ് ഫയർ ആൻഡ് റസ്ക്യു ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. സ്റ്റേഷനുള്ളിൽ രണ്ട് വനിതാ ജീവനക്കാരെങ്കിലും കുറഞ്ഞത് ഉണ്ടാവണം.

ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഡ്യൂട്ടി അടുത്ത ദിവസത്തേക്ക് ക്രമീകരിച്ച് നൽകേണ്ടതാണെന്നും ഉത്തിരവിൽ പറയുന്നു. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ സംസ്ഥാനത്ത് നിലവിൽ സേവനമനുഷ്ടിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ മേഖലാ ഫയർ ഓഫീസർമാർക്കുമായി ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ജില്ലാ ഫയർ ഓഫീസർമാർക്ക് നൽകാനും നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *