തൊടുപുഴ: എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം ജംഗ്ഷനിൽ കൃഷ്ണ ആർക്കെടിൽ ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡൻറ് സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ രാജീവൻ സ്വാഗതം ആശംസിച്ചു. സംഘത്തിൻ്റെ ആദ്യ നിക്ഷേപം തോമസ് ജോസ് കളരിക്കൽ നിന്നും ഓഡിറ്റർ ദീപ്തി വി.പി ഏറ്റുവാങ്ങി.
ലോക്കർ റൂമിന്റെ ഉദ്ഘാടനം തൊടുപുഴ എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ എച്ച് മഞ്ജു നിർവഹിച്ചു. ജയ്സൺ തോമസ്, ജോർജ് അഗസ്റ്റിൻ, ഐസക് വർഗീസ്, ലതീഷ് സി.കെ, സാബു നെയ്യശ്ശേരി, മനോജ് തോമസ്, സിസി അനിൽകുമാർ, അഞ്ജലി ജോസഫ്, മാനുവൽ എം ചെമ്പരത്തി, ജെസ്സി കെ.കെ, ലൈല രമേശ് എന്നിവർ ആശംസകൾ നേർന്നു.