കാൺപൂർ: യു.പിയിൽ തല അറുത്ത് മാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വസ്ത്രങ്ങളില്ലാതെയാണ് യുവതിയുടെ മൃതദേഹം കാണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണ കാരണം കണ്ടെത്താനായി യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികൾ ഇല്ലെന്നാണ് പൊലാസ് വ്യക്തമാക്കുന്നത്.
എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കി.മീ അകലെയുള്ള ഒരു സിസിടിവിയിലെ ദൃശ്യങ്ങളിൽ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കൂടാതെ ദേശീയപാതയിൽ നിന്ന് കണ്ടെത്തിയ ചെരിപ്പിന്‍റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് ഈ യുവതി ധരിച്ചിരിക്കുന്നത്.
നിലവിൽ ഈ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവതിയെ കുറിച്ചോ കൊലപാതകത്തെ കുറിച്ചോ പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.