ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 20നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ പാർട്ടിക്കാരനെ പാകപ്പെടുത്തിയത്.
1974ല്‍ എസ്.എഫ്.ഐയില്‍ അംഗമായി അദ്ദേഹം പിന്നീട് മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. 1984ല്‍ 32ആം വയസിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായത്.
1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992 മുതൽ പി.ബി അംഗമാണ്. പിന്നീട് 2015ൽ പാർട്ടിയുടെ അമരത്തെത്തി. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.